ചെങ്ങന്നൂർ: വരും നാളുകളിൽ ചെങ്ങന്നൂർ അറിയപ്പെടുന്നത് അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ പേരിലായിരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ - മാവേലിക്കര നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെൺമണി ശാർങക്കാവ് പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ശാർങക്കാവ് പാലം ഉൾപ്പെടെ 27 പാലങ്ങളുടെ നിർമ്മാണം കഴിഞ്ഞ എട്ടു വർഷത്തിൽ പൂർത്തികരിച്ചുവെന്നും രണ്ടു പാലങ്ങളുടെ നിർമ്മാണം അടുത്ത ദിവസങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ......
കൊച്ചി: സ്കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളോടുള്ള താല്പര്യവും ഗവേഷണ മനോഭാവവും വളർത്തുന്നതിനായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റത്തിന്റെ സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളവും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ‘കുട്ടി സ്ലാം’ ഫെബ്രുവരി 26, 27 തീയതികളിൽ സർവകലാശാല സെമിനാർ കോംപ്ലക്സിൽ സംഘടിപ്പിക്കുന്നു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ......
തിരുവനന്തപുരം: സാധാരണക്കാരന്റെ അപേക്ഷകൾ ചുവപ്പുനാടയിൽ കുരുങ്ങി മാസങ്ങളോളം സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുമ്പോൾ, മുഖ്യമന്ത്രിയെയും സർക്കാരിനെയും പുകഴ്ത്തുന്നവർക്ക് ഫണ്ട് അനുവദിക്കാൻ പിണറായി സർക്കാരിന് മിന്നൽ വേഗം. റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിൽ നിന്ന് 59 ലക്ഷം രൂപയുടെ വൻതുക അനുവദിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ......
എ.ഐ അധിഷ്ടിത ലേസർ ചികിത്സയിലൂടെ ശസ്ത്രക്രിയയിൽ ഉയർന്ന കൃത്യത ഉറപ്പാക്കാനും താരതമ്യേന വേദന കുറച്ച്, എളുപ്പത്തിൽ രോഗമുക്തി ലഭ്യമാക്കുന്നതിനും സാധിക്കുന്നു
കൊച്ചി: പൈൽസ്, ഫിസ്റ്റുല, വെരിക്കോസ് രോഗങ്ങൾക്ക് എ.ഐ സാങ്കേതിക വിദ്യയും ലേസർ ചികിത്സയും സമന്വയിപ്പിച്ച് കേരളത്തിലാദ്യമായി അത്യാധുനിക ശസ്ത്രക്രിയ സംവിധാനമൊരുക്കി കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രി. മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വിദഗ്ധ ചികിത്സക്ക് ഫലപ്രദവും താരതമ്യേന വേദനാരഹിതവുമായ ബയോലുമിനെസ് ലേസർ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ല പിടിച്ചെടുക്കാൻ കരുത്തുറ്റ നീക്കങ്ങളുമായി സിപിഎം. ജില്ലയിലെ നിലവിലുള്ള 10 സിറ്റിംഗ് എംഎൽഎമാരെയും വീണ്ടും മത്സരരംഗത്തിറക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി തീരുമാനിച്ചു. ......

കൊച്ചി: ഗ്രാഫീനും മറ്റ് ദ്വിമാന (2D) വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ ഇന്ത്യ
2026’ മാർച്ച് 9 മുതൽ 12 വരെ ലെ മെറിഡിയൻ കൺവൻഷൻ സെൻ്ററിൽ നടക്കും.
കനമില്ലാത്തതു ചാലകശക്തിയേറിയതും അതിശക്തവുമായ അത്ഭുത ഇലക്ട്രോണിക് പദാർത്ഥമാണ് ഗ്രാഫീൻ.
രാജ്യത്തെ ഗ്രാഫീൻ ഗവേഷണ രംഗത്ത് മുൻ നിരയിെലെത്തിക്കുക എന്ന ലക്ഷ്യേത്തോടെ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയാണ് (സി-മെറ്റ് ) സമ്മേളനം സംഘടിപ്പിക്കുന്നത്. സ്പെയിനിലെ ഫാന്റം ഫൗണ്ടേഷനും, ഗ്രാഫീൻ ഗവേഷണത്തിൽ മുൻനിരയിലുള്ള മാഞ്ചസ്റ്റർ സർവകലാശാല (യു.കെ) യുമായി സഹകരിച്ചാണ് ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (IICG), സെൻ്റർ ഓഫ് എക്സലൻസ് ഇൻ ഇൻ്റലിജൻ്റ് ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് സെൻസേഴ്സ് എന്നിവയോടൊപ്പം ടാറ്റ സ്റ്റീൽ, കാർബറണ്ടം യൂണിവേഴ്സൽ, ടി.എ.സി.സി, എൽ.ഒ.എൽ.സി അഡ്വാൻസ്ഡ് ടെക്നോളജീസ് തുടങ്ങി പ്രമുഖ കമ്പനികളും സമ്മേളനത്തെ പിന്തുണക്കുന്നു.
പരീക്ഷണ ശാലകളിലെ കണ്ടെത്തലുകൾ വ്യവസായികമായി പ്രയോജനപ്പെടുത്തുന്നതിൽ ഐ.ഐ.സി.ജി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ഗ്രാഫീൻ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ......
കൊച്ചി: ഹരിതാഭമയം, അതിജീവനപാഠം പദ്ധതിയുടെ ഭാഗമായി പ്രൊഫ. കെ.വി.......
കൊല്ലം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ ആർ.എസ്.പിയുടെ സിറ്റിംഗ് സീറ്റുകളെ ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം മുറുകുന്നു. ചവറ, കുന്നത്തൂർ, ഇരവിപുരം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയാണ് പാർട്ടി ഇപ്പോൾ രണ്ട് തട്ടിലായിരിക്കുന്നത്.
പ്രധാന തർക്കവിഷയങ്ങൾ:
യുവ പ്രാതിനിധ്യവും കുടുംബവാഴ്ചാ ആരോപണവും: എൻ.കെ. ......